മലയാളം ടൈപ്പ് ചെയ്യാൻ താഴെ പറയുന്ന നിയമങ്ങൾ പാലിക്കുക

* ആശ്രിത സ്വരാക്ഷരങ്ങൾ (dependent vowels) (ി, േ, ൈ, ോ) സാധാരണ കീയിൽ കാണാം.

* സ്വരാക്ഷരങ്ങൾ (vowels) (അ,ആ,ഇ) ഷിഫ്റ്റ് കീയിൽ കാണാം.
* ചില്ലക്ഷരങ്ങൾ (ൽ,ൻ,ൾ) 123 കീയിൽ കാണാം.
* വ്യഞ്ജനങ്ങൾ (ക,പ,ത) കുറച്ച് സാധാരണയും കുറച്ച് ഷിഫ്റ്റ്‌ കീയിലും
* അക്കങ്ങൾ (൧,൨,൩) 123+ഷിഫ്റ്റ് കീയിൽ കാണാം

അക്ഷരങ്ങൾ എവിടെയാണെന്ന് കാണാൻ ഷിഫ്റ്റ് കീയിലും 123 കീയിലും പോയി പരിജയമാക്കുക. ഇത് പഠിച്ച് കഴിഞ്ഞാൽ മലയാളം എഴുതാൻ വളരെ എളുപ്പമാകും.

കീയുപയോഗിക്കണ്ട ഓർഡർ മനസ്സിലാകാൻ എളുപ്പത്തിനു താഴെ ഓരോ കീയുടെയും ഇടയിൽ “+” എഴുതിയിരിക്കുന്ന ഉദ്ധാഹരണങ്ങൾ കാണുക. നിങ്ങൾ “+” ടൈപ്പ് ചെയ്യേണ്ട ആവശ്യമില്ല.

1. ആശ്രിത സ്വരാക്ഷരങ്ങൾ വ്യഞ്ജനങ്ങൾക്ക് ശേഷം ഉപയോഗിക്കുക.
ക+ാ = കാ
സ+ി = സി
പ+ു = പു
മ+േ = മേ
പ+ോ = പോ
ത+ൈ = തൈ

ത+ൃ = തൃ

2. ചില്ലക്ഷരങ്ങൾ (ൽ,ൻ,ൾ) 123 കീയിൽ കാണാം.
പ+ാ+ൽ = പാൽ
ന+ി+ങ+്+ങ+ൾ = നിങ്ങൾ

3. വ്യഞ്ജനങ്ങൾ കൂട്ടിച്ചേർക്കാൻ ചന്ദ്രക്കല ഉപയോഗിക്കുക.
ക+്+ക = ക്ക
ങ+്+ങ = ങ്ങ
ഞ+്+ഞ = ഞ്ഞ
പ+്+പ = പ്പ
റ+്+റ = റ്റ
സ+്+സ = സ്സ
ല+്+ല = ല്ല
ള+്+ള = ള്ള
ഡ+്+ഡ = ഡ്ഡ
ങ+്+ക = ങ്ക
വ+്+വ = വ്വ
ബ+്+ബ = ബ്ബ
യ+്+യ = യ്യ

4. കൂട്ടക്ഷരങ്ങൾക്ക് ചന്ദ്രക്കല ഉപയോഗിക്കുക.

ന+്+ദ = ന്ദ
ന+്+ദ+്+ര = ന്ദ്ര
ക+്+ക+്+ര = ക്ക്ര
ക+്+ല+ി = ക്ലി

ക+്+ത = ക്ത
ക+്+ഷ = ക്ഷ
ക+്+സ = ക്സ
ണ+് +ട = ണ്ട
മ+്+പ = മ്പ  (ന+്+പ for iOS. This is not-standard)
ഞ+്+ജ = ഞ്ജ
ദ+്+ധ = ദ്ധ
ക+്+ര+േ = ത്രേ

സ+്+പ = സ്പ
സ+്+മ = സ്മ
സ+്+ല = സ്ല
സ+്+ക = സ്ക
സ+്+ട = സ്ട
സ+്+ത = സ്ത

സ+്+യ = സ്യ
സ+്+വ = സ്വ
സ+്+ര = സ്ര
സ+ൃ = സൃ

ഉദാഹരണത്തിനുഃ
മ+ാ+ത+്+ര+ം = മാത്രം
പ+ാ+ത+്+ര+ം = പാത്രം
പ+ത+്+ര+ം = പത്രം
എ+ന+്+റ+െ = എന്റെ
ഇ+റ+്+റ+ല+ി = ഇറ്റലി

മുകളിൽ കാണിച്ചിരിക്കുന്ന ഉദ്ധാഹരണങ്ങൾ പല പ്രാവശ്യം എഴുതി പഠിക്കുക.

See How to type Malayalam or the Wiki Page for more details. Please email us or post your comments, issues or questions on our Facebook page Malayalam Keyboard for iOS
Download_on_the_App_Store_Badge_US-UK_135x40